കേന്ദ്രീയ വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര ഫണ്ട്

Friday 11 January 2019 4:04 pm IST
കാസര്‍ഗോട് ജില്ലയിലെ നീലേശ്വരത്തും, പത്തനംതിട്ടയിലെ കോന്നിയിലുമാണ് പുതിയ കേന്ദ്രീയ വിദ്യാലയങ്ങള്‍ ആരംഭിക്കുന്നത്. 11 കോടി വീതമാണ് ഓരോ കേന്ദ്രീയ വിദ്യാലയത്തിനും വകയിരുത്തിയിരിക്കുന്നത്.

ന്യൂദല്‍ഹി : കേരളത്തില്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ സ്ഥാിക്കുന്നതിന് കേന്ദ്രം ഫണ്ട് അനുവദിച്ചു. രണ്ട് കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ േമഖലയുടെ വളര്‍ച്ചയ്ക്ക് ലക്ഷ്യം വെച്ചുള്ള പദ്ധതിയിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

പദ്ധതിക്കായി 5310 കോടി രൂപയാണ് കേന്ദ്രം മൊത്തത്തില്‍ വകയിരുത്തിയിരിക്കുന്നത്. ഐഐടി, ഐഐഎം, ഐഐഎസ്‌സി, എന്‍ഐടി എന്നിവയുള്‍പ്പടെ പത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും 44 കേന്ദ്രീയ വിദ്യാലയങ്ങളും ആരംഭിക്കുന്നതിനായാണ് ഈ ധനസഹായം നല്‍കുന്നത്. 

കേരളത്തില്‍ കാസര്‍ഗോട് ജില്ലയിലെ നീലേശ്വരത്തും, പത്തനംതിട്ടയിലെ കോന്നിയിലുമാണ് പുതിയ കേന്ദ്രീയ വിദ്യാലയങ്ങള്‍ ആരംഭിക്കുന്നത്. 11 കോടി വീതമാണ് ഓരോ കേന്ദ്രീയ വിദ്യാലയത്തിനും വകയിരുത്തിയിരിക്കുന്നത്. 

2018- 19 വര്‍ഷം വിദ്യാഭ്യാസ മേഖലയ്ക്കായി കേന്ദ്രം 85,000 കോടി വകയിരുത്തിയിട്ടുണ്ട്. ഇതിനു പുറമേയാണ് ഉന്നത വിദ്യാഭ്യാസ നിധി എന്ന പേരിലുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5310 കോടി കൂടി കേന്ദ്രം അനുവദിക്കുന്നതെന്നുംകേന്ദ്രം അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.