ദുബായിലെ പ്ലാസ്റ്റിക്ക് സംസ്‌ക്കരണ ഫാക്ടറിയില്‍ വന്‍ അഗ്‌നിബാധ

Friday 11 January 2019 6:17 pm IST

ദുബായ്: ദുബായിലെ ജബേല്‍ അലി പ്ലാസ്റ്റിക്ക് സംസ്‌ക്കരണ ഫാക്ടറിയില്‍ വന്‍ അഗ്‌നിബാധ ഉണ്ടായതായി റിപ്പോര്‍ട്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാവിലെയാണ് സംഭവം. തുടര്‍ന്ന് സുരക്ഷാ സേന സ്ഥലത്തെത്തുകയും 5 മണിക്കൂര്‍ വരുന്ന സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തീയണച്ചു. ഇപ്പോള്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്.

3 വിഭാഗങ്ങളിലായി എത്തിയ സുരക്ഷാ സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു തീ അണച്ചത്. തടി നിര്‍മ്മിതമായതും കാര്‍ട്ടന്‍സും ശേഖരിച്ച് വച്ചിരുന്ന സ്ഥലത്തായിരുന്നു അഗ്‌നി ബാധ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.