ധോണിയെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയന്‍ ടീമംഗങ്ങള്‍

Friday 11 January 2019 6:26 pm IST

മുന്‍ ഇന്ത്യന്‍ നായകനെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയന്‍ ടീം. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാരില്‍ ഒരാളാണ് ധോണിയെന്നായിരുന്നു ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍ ടിം പെയ്ന്‍ ധോണിയെക്കുറിച്ച് പറഞ്ഞത്. ഓസ്ട്രേലിയക്കെതിരായ ടി20 മത്സരത്തില്‍ നിന്ന് ധോണിയെ ഒഴിവാക്കിയതിന് സെലക്ഷന്‍ കമ്മിറ്റി വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധോണിയ്ക്ക് സപ്പോര്‍ട്ടുമായി വിദേശ താരങ്ങളും രംഗത്ത് എത്തിയിരിക്കുന്നത്.

ഏക ദിന ടീം പര്യടനത്തിനായി കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേര്‍ന്ന ധോണിയുടെ പരിശീലനം കാണാന്‍ നിരവധി ആരാധകരാണ് വേദിയില്‍ എത്തിയത്. ഇതിനിടയിലാണ് ധോണിയെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയന്‍ താരങ്ങള്‍ രംഗത്തെത്തിയത്.

എത്ര സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തിലും ശാന്തമായി കളിക്കുന്ന ധോണിയുടെ കഴിവ് അവിശ്വസനീയമാണെന്നും, ഭയം കൂടാതെ കാര്യങ്ങള്‍ നേരിടുന്ന മികവ് ക്രിക്കറ്റിന്റെ അംബാസിഡര്‍മാരില്‍ ഒരാളായി അദ്ദേഹത്തെ മാറ്റിയെന്നും പേസര്‍ പാറ്റ് കമ്മിന്‍സ് പറഞ്ഞു. 'കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതിബിംബമായി നിന്ന് ലോകത്തിന്രെ മുഴുവന്‍ ആദരവ് ഏറ്റുവാങ്ങിയ ക്രിക്കറ്റ് താരമാണ് എം.എസ്.ധോണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റിലെ ഉയര്‍ച്ച താഴ്ചകളെ കുറിച്ച് നന്നായി അറിയാവുന്ന വ്യക്തിയാണ് ധോണിയെന്നും, അദ്ദേഹത്തിന്റെ കരിയറിലും കളിശൈലിയിലും അത് വ്യക്തമാക്കുന്നുവെന്നും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ധോണിയുടെ സഹതാരമായിരുന്ന ഉസ്മന്‍ ഖ്വാജയും പറയുന്നു. ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്ബര നാളെ ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.