യുപിയും ബിഹാറും എന്‍ഡിഎ തൂത്തുവാരും: രാം വിലാസ് പസ്വാന്‍

Friday 11 January 2019 7:01 pm IST
മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം ഉത്തര്‍പ്രദേശിലും ബിഹാറിലും വിജയം നേടാന്‍ എന്‍ഡിഎയെ സഹായിക്കും. സാമ്പത്തിക സംവരണത്തെ എതിര്‍ത്ത ആര്‍ജെഡിക്ക് ബിഹാറില്‍ അക്കൗണ്ട് തുറക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയും ബിഹാറും എന്‍ഡിഎ തൂത്തുവാരുമെന്ന് ലോക് ജനശക്തി പാര്‍ട്ടി അദ്ധ്യക്ഷന്‍ രാം വിലാസ് പസ്വാന്‍. മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം നല്‍കാനുള്ള നീക്കം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ഗുണകരമാകുമെന്ന് രാം വിലാസ് പസ്വാന്‍ അഭിപ്രായപ്പെട്ടു. 

മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം ഉത്തര്‍പ്രദേശിലും ബിഹാറിലും വിജയം നേടാന്‍ എന്‍ഡിഎയെ സഹായിക്കും. സാമ്പത്തിക സംവരണത്തെ എതിര്‍ത്ത ആര്‍ജെഡിക്ക് ബിഹാറില്‍ അക്കൗണ്ട് തുറക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

രഘുവംശ് പ്രസാദ് സിംഗ്, ജഗ്ദാനന്ദ് സിംഗ് തുടങ്ങിയ ആര്‍.ജെ.ഡി നേതാക്കള്‍ മുന്നാക്ക വിഭാഗത്തില്‍പ്പെടുന്നവരാണ്. സംവരണത്തെ എതിര്‍ത്ത ഇവര്‍ എങ്ങനെയാണ് അവരുടെ സമുദായത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ വോട്ടുചോദിച്ച് ചെല്ലുകയെന്നും പസ്വാന്‍ ചോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.