ഹര്‍ദ്ദിക്കിനും രാഹുലിനും സസ്‌പെന്‍ഷന്‍ ; ഓസ്‌ട്രേലിയയില്‍ നിന്ന് തിരിച്ചു വിളിച്ചു

Friday 11 January 2019 7:38 pm IST

മുംബൈ: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളായ ഹര്‍ദ്ദിക് പാണ്ഡ്യക്കും കെഎല്‍ രാഹുലിനും സസ്‌പെന്‍ഷന്‍. ഇരുവരെയും ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് തിരിച്ചുവിളിച്ചു. ഉടന്‍ തന്നെ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയതായി ബിസിസിഐ അറിയിച്ചു.

ഒരു സ്വകാര്യ ചാനലിന്റെ ചാറ്റ് ഷോയില്‍ പങ്കെടുക്കവെയാണ്? ഇരുവരും വിവാദ പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതോടുകൂടി ബിസിസിഐ ഇരുവരോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.