ശബരിമല റിവ്യുഹര്‍ജി, കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് അയ്യപ്പഭക്തര്‍

Friday 11 January 2019 8:07 pm IST

ന്യൂദല്‍ഹി: ജനുവരി 22ന് ശബരിമലയിലെ യുവതീപ്രവേശന വിധിയില്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് അയ്യപ്പഭക്തരുടെ ദേശീയ സംഘടന. ഇതുമായി ബന്ധപ്പെട്ട് സംഘടന സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ രോഹിന്‍ടണ്‍ നരിമാന്‍, ഡി.വൈ.ചന്ദ്രചൂഡ്, എ.എന്‍.ഖാന്‍വീല്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുള്ളത്. തുറന്ന കോടതിയിലാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.