ഇനിയും വേണോ ഈ കസേരകളി?

Saturday 12 January 2019 1:35 am IST

''ഇതിയാന്റെ പെരുവിരല്‍ തൊട്ടു ഉച്ചിവരെ അസൂയയും കുശുംമ്പും ആണ്''- നാട്ടിന്‍പുറത്ത് പറഞ്ഞുകേള്‍ക്കുന്ന ഒന്നാണിത്. അസൂയയ്ക്കും കുശുമ്പിനും പകരം ധാര്‍ഷ്ട്യവും അഹങ്കാരവും എന്നു മാറ്റിയാല്‍ ഇതു കേരളമുഖ്യന് ചേരും. ഒരാളുടെ മര്‍ക്കടമുഷ്ടി കാരണം ഖജനാവിനുണ്ടായ നഷ്ടവും പൊതുജനത്തിനുണ്ടായ കഷ്ടപ്പാടുകളും എന്തുമാത്രമാണ്? എക്കാലവും വോട്ടുകുത്തികളായി ഹിന്ദു സമൂഹത്തിലെ ഒരു വിഭാഗം ഒപ്പം ഉണ്ടാകുമെന്ന ധാര്‍ഷ്ട്യമല്ലേ ഇതിനൊക്കെ കാരണം? രക്തസാക്ഷി മണ്ഡപങ്ങള്‍ പഠനവിധേയമാക്കിയാല്‍, ഭൂരിഭാഗവും ഒരു പ്രത്യേക ജാതി വിഭാഗത്തില്‍ പെടുന്നതാണെന്ന് മനസ്സിലാക്കാം. ഇതുവരെ ഒരു മന്ത്രിയുടേയും മകന്‍ രക്തസാക്ഷിയായിട്ടില്ല. ഒരു രക്തസാക്ഷിയുടെയും മകന്‍ മന്ത്രിയുമായിട്ടില്ല.

 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും ഹിന്ദുക്കള്‍ക്ക് എതിരായിരുന്നു. ഹിന്ദുസമൂഹം എക്കാലവും കൂടെയുണ്ടാകുമെന്ന ധാര്‍ഷ്ട്യം മാത്രമാണ് ഇതിനൊക്കെ കാരണം. ശബരിമല വിഷയത്തോടുകൂടി അതുമാറി. അതിലുള്ള അങ്കലാപ്പാണ് ഇതിനൊക്കെ കാരണം. ഒരു ഇംഗ്ലീഷ് സമസ്യയുണ്ട് ഉീഴ െയമൃസ, യൗ േരമൃ മ്മ ി ാീ്‌ല ആനപ്പുറത്തിരുന്നാല്‍ പട്ടിയെ പേടിക്കേണ്ട എന്നു പറയുന്ന കണക്കേ എന്നും ആനപ്പുറത്താണ് എന്ന ചിന്താഗതിയായിരിക്കണം ഇവര്‍ക്കുള്ളത്. എന്തുതന്നെയായാലും ഖജനാവിനുണ്ടായ നഷ്ടം തിരിച്ചറിയാതെ പോകരുത്. പ്രളയമുണ്ടായതില്‍ സന്തോഷിക്കുന്ന ഒരേയൊരു മുഖ്യന്‍ പിണറായി വിജയനായിരിക്കും. എവിടെയും കയ്യും നീട്ടി തെണ്ടാനും, കിട്ടിയ കാശ് തോന്നിയപോലെ ചെലവഴിക്കാനും അവസരം കൈവന്നിരിക്കുന്നു. 

കേരളജനത അടുത്തെങ്ങും നന്നാവുമെന്ന് തോന്നുന്നില്ല എന്ന അഭിപ്രായം കേട്ടതായി ഓര്‍ക്കുന്നു. ശബരിമല വിഷയം കത്തിനില്‍ക്കുമ്പോള്‍ നടന്ന 39 തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ 23 ഇടത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുക്കപ്പെട്ടു എന്നതുതന്നെ കാരണം. തന്റെ പിതാവ്  കമ്മ്യൂണിസ്റ്റായിരുന്നു. അതുകൊണ്ട് താനും അതായിരിക്കും എന്ന ചിന്താഗതിയായിരിക്കും ഇതിനുപുറകില്‍. കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ് ബ്രിട്ടീഷുകാരെ പാലായനം ചെയ്യിച്ചത്. പക്ഷേ, പ്രസ്തുത കോണ്‍ഗ്രസ്സും ഇന്നത്തെ മദാമ്മ കോണ്‍ഗ്രസ്സുമായി യാതൊരു ബന്ധവുമില്ല. 1969ലെ പിളര്‍പ്പിനു ശേഷമുള്ള ഇന്ദിരാ കോണ്‍ഗ്രസ്സ് എന്ന വിഘടിത ഗ്രൂപ്പാണ് ഈ മദാമ്മ കോണ്‍ഗ്രസ്സ്. ഔദ്യോഗിക കോണ്‍ഗ്രസ്സ് ഇന്നില്ല. എന്നാല്‍ ഇന്നും തന്റെ പിതാവ് കോണ്‍ഗ്രസ്സായതുകൊണ്ട് അതില്‍ മാത്രമേ വോട്ടുകുത്തൂകയുള്ളൂ എന്ന് വാശി പിടിക്കുന്ന, ചിന്താശേഷി നഷ്ടപ്പെട്ട, ഒരു വിഭാഗം ജനങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നതാണ് നമ്മുടെ ശാപം, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എങ്ങനെ വേണമെങ്കിലും മാറാം. അണികള്‍ എന്തുകൊണ്ടു മാറുന്നില്ല? 

ഏതു രാഷ്ട്രീയപാര്‍ട്ടിയും ഒന്നോ രണ്ടോ തവണകൊണ്ട് അതിന്റെ നയം നടപ്പിലാക്കും. എന്നാല്‍ കേരളത്തില്‍ ഓരോ അഞ്ച് വര്‍ഷവും ഇടതും വലതും മാറി മാറി അധികാരക്കസേരയില്‍ വന്നിട്ടുണ്ട്. എന്തു പ്രതീക്ഷിച്ചിട്ടാണ് വീണ്ടും വീണ്ടും അക്കൂട്ടരെത്തന്നെ പിന്തുണയ്ക്കുന്നത്? നിര്‍ത്തിക്കൂടെ ഈ കസേരകളി?

കേരളം രക്ഷപ്പെടണമെങ്കില്‍ മൂന്നാമതൊരു കക്ഷിയെ അധികാരത്തില്‍ കയറ്റുക മാത്രമേ നിവൃത്തിയുള്ളൂ. നമ്മുടെ ധാരണയ്ക്കൊപ്പം അക്കൂട്ടര്‍ ഉയരുന്നില്ല എങ്കില്‍ അഞ്ച് കൊല്ലത്തിനു ശേഷം പിടിച്ചിരിക്കാവുന്നതാണ്. നാം അധികാരം കൊടുക്കാതെ അവര്‍ക്ക് എങ്ങനെ കഴിവ് തെളിയിക്കാനാവും?

കമ്മ്യൂണിസം

ലോകം മുഴുവന്‍ തിരസ്‌ക്കരിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അവശേഷിക്കുന്നത് ഇവിടെ മാത്രമാണ്. ബംഗാളും, ത്രിപുരയും കൈവിട്ടതുപോലെ കേരളം കൈവിടാന്‍ അധികം വേണ്ടി വരില്ല. ചിന്താശക്തി നഷ്ടപ്പെട്ട ഒരു വിഭാഗം ജനങ്ങള്‍ ഇവിടെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവര്‍ കാലയവനികയില്‍ മറയുന്ന കാലം വരെ മാത്രമേ ഇവിടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലനില്‍ക്കുകയുള്ളൂ. അച്ച്യുതാനന്ദന്‍ രംഗത്തുനിന്നു മാറുന്നതോടെ തിരു-കൊച്ചി ഭാഗത്ത് ഈ പ്രസ്ഥാനം അവസാനിച്ചേക്കും. അവശേഷിക്കുന്നത് കണ്ണൂരിലെ വിവരദോഷികള്‍ മാത്രമാണ്. അതോടുകൂടി  പാര്‍ട്ടി കണ്ണൂരില്‍ ഒതുങ്ങും, ഏറിപ്പോയാല്‍ ഒരു ദശാബ്ദം കൂടി മാത്രം.

ഭരണഘടന 

നമ്മുടെ ഭരണഘടന സ്വതന്ത്ര്യാനന്തര കാലഘട്ടത്തിലെ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം എഴുതപ്പെട്ടതാണ്. ആയത് കാലാകാലങ്ങളില്‍ മാറ്റപ്പെടേണ്ടതുമാണ്. ഇതിനകം തന്നെ നൂറിലധികം തവണ ഭേദഗതിവരുത്തിയിട്ടുണ്ട്. മറിച്ച് എന്നെന്നേക്കുമായി തുടരുന്നത് അശാസ്ത്രീയമാണ്. ഭരണഘടനയില്‍ ചില അപാകതകള്‍ വന്നുപെട്ടതായി കാണാം. 

1. ഭരണഘടന അനുസരിച്ച് ഒരാള്‍ക്ക് ഏതൊരു വിശ്വാസപ്രമാണത്തിലും വിശ്വസിക്കാം. ഈ വിശ്വാസപ്രമാണം പ്രചരിപ്പിക്കുക എന്ന മൗലിക അവകാശത്തിതിന്റെ മറവില്‍ രാജ്യം വിഭജിക്കാന്‍ തല്‍പ്പരകക്ഷികള്‍ ശ്രമിക്കുന്നുണ്ടെന്നത് വസ്തുതയാണ്. 

2. നമ്മുടെ ഭരണഘടന ജനാധിപത്യത്തില്‍ വിശ്വസിക്കുന്നെങ്കില്‍ അതില്‍ വിശ്വസിക്കാത്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുതായിരുന്നു. തന്റെ വിശ്വാസപ്രമാണം മാത്രം ശരിയെന്നു ശഠിക്കുകയും  ഇതര വിശ്വാസപ്രമാണങ്ങളെ എതിര്‍ക്കുകയും ചെയ്യുന്ന മതവിഭാഗങ്ങളെ നിയന്ത്രിക്കാന്‍ വ്യവസ്ഥ വേണ്ടതായിരുന്നു. ഇവ രണ്ടും തിരുത്തപ്പെടേണ്ടതാണ്. 

4. സാമാജികരെ തിരിച്ചുവിളിക്കാനുള്ള അധികാരം ജനങ്ങള്‍ക്ക് നല്‍കുന്ന വ്യവസ്ഥ എഴുതിപ്പിടിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. 

5. പ്യൂണ്‍ തസ്തികയിലേക്കു തിരഞ്ഞെടുക്കപ്പെടാന്‍ പോലും നിശ്ചിത യോഗ്യത വേണം. എന്നാല്‍ മന്ത്രി ആവണമെങ്കില്‍ ഒരു വിദ്യാഭ്യാസവും ആവശ്യമില്ല. 

6. പരമോന്നത നീതിപീഠത്തിന് അമിത പ്രാധാന്യം നല്‍കിയിരിക്കുന്നതായി കാണുന്നു. 543 ഓളം വരുന്ന തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം പാസാക്കുന്ന തീരുമാനങ്ങളെ മറികടക്കാന്‍ പരമോന്നത നീതിപീഠത്തിനു സാധിക്കും.

നീതിപീഠം ഇല്ലായിരുന്നെങ്കില്‍ ഈ നാട് എന്തൊക്കെ സഹിക്കേണ്ടി വരുമായിരുന്നു എന്ന് ചിന്തിക്കേണ്ടി വരുന്ന സംഭവങ്ങള്‍ നിരവധി ഉണ്ടാകുന്നുണ്ട് എന്നത് മറക്കുന്നില്ല. എന്നാല്‍ രാജ്യം ഭരിക്കുന്നത് ജനപ്രതിനിധികളുടെ സഭയാണോ, ഉന്നത നീതിപീഠത്തിലെ ന്യായാധിപന്‍മാര്‍ ആണോ എന്ന് സംശയം തോന്നുന്ന നിലയില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം അനുസരിച്ച് +2 കഴിയുന്നതോടെ ഒരു വിദ്യാര്‍ത്ഥി അവന്റെ മേഖല തിരഞ്ഞെടുക്കുന്നുണ്ട്. മെഡിസിന്‍, എഞ്ചിനീയറിംഗ് തുടങ്ങിയ ശാസ്ത്രമേഖലകളിലേക്ക് പ്രഗല്‍ഭര്‍ തിരിയുന്നു. താഴെക്കിടയിലുള്ളവര്‍ മുദ്രാവാക്യം വിളിച്ചും ബസ്സിന് കല്ലെറിഞ്ഞും, അപരനെ ചീത്തവിളിച്ചും രാഷ്ട്രീയംകളിച്ച് ഭരണാധിപന്‍മാര്‍ ആവുന്നു. രണ്ടിനും ഇടയിലുള്ളവര്‍ നിയമം പഠിച്ചുകളയാം എന്നു തീരുമാനിക്കുകയാണ് പതിവ്. ലോ സ്‌കൂള്‍ പോലുള്ള ഉന്നത നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങളില്‍ ചേരുന്നവരെ ഒഴിച്ചു നിര്‍ത്തിയാല്‍ പൊതുവില്‍ ഈ നാട്ടില്‍ നിലവിലുള്ള അവസ്ഥ ഇതാണ്. ഇക്കൂട്ടരില്‍ നിന്നാണ് ന്യായിധപന്‍മാര്‍ ഉടലെടുക്കുന്നത്. ഇവര്‍ സമൂഹത്തിലെ ഒരു പരിച്ഛേദം മാത്രമാണ്. ജനപ്രതിനിധി സഭയുടെ തീരുമാനങ്ങളെ മറികടക്കാന്‍ വരെ ഇക്കൂട്ടര്‍ക്ക് കഴിയുന്നതിനേക്കുറിച്ചു ചിന്തിച്ചുപോയെന്നു മാത്രം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.