ഒളിച്ചോടിയ പെണ്‍കുട്ടി അഭയാര്‍ഥി, ഓസ്‌ട്രേലിയ സ്വീകരിക്കണമെന്ന് യുഎന്‍

Saturday 12 January 2019 1:06 am IST

സിഡ്‌നി: സൗദി അറേബ്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് ഒളിച്ചോടിയ റഹാഫ് മുഹമ്മദ് അല്‍ഖുനന്‍ അഭയാര്‍ഥിയാണെന്നും ഓസ്‌ട്രേലിയയില്‍ താമസിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭ.

വീട്ടുകാരുടെ ശാരീരിക, മാനസിക പീഡനങ്ങളെ തുടര്‍ന്നാണ് ഒളിച്ചോടിയതെന്നും തിരികെ പോകില്ലെന്നും പെണ്‍കുട്ടി നിലപാടെടുത്തതോടെയാണ് ഐക്യരാഷ്ട്ര സഭ ഇടപെട്ടത്. ഐക്യരാഷ്ട്രസഭയുടെ ഈ തീരുമാനം ഇപ്പോള്‍ ബാങ്കോക്കിലുള്ള പെണ്‍കുട്ടിക്ക് ആശ്വാസമാണ്. നേരത്തെ അഭയാര്‍ഥിയാണെന്ന കാരണം പറഞ്ഞ് തായ് ഭരണാധികാരികള്‍ അല്‍ഖുനന്റെ ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര ബാങ്കോക്ക് വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. 

എന്നാല്‍ അഭയാര്‍ഥിയാണെന്ന് തെളിഞ്ഞാല്‍, റഹാഫ് മുഹമ്മദ് അല്‍ഖുനന് മാനുഷിക പരിഗണനയില്‍ വിസ നല്‍കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുമെന്ന് യുഎന്‍ തീരുമാനം വരുന്നതിന് മുന്‍പ് ഓസ്‌ട്രേലിയന്‍ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞിരുന്നു.

തായ് അധികൃതര്‍ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന സൂചന ലഭിച്ചതിനാല്‍ മുറിയുടെ വാതിലിനു മുന്നില്‍ സ്വയം പ്രതിരോധം തീര്‍ക്കുകയും, മതം ഉപേക്ഷിച്ച താന്‍ വീട്ടിലേക്ക് തിരികെ ചെന്നാല്‍ കൊല്ലപ്പെടുമെന്നും പറഞ്ഞ അല്‍ഖുനന് സമൂഹമാധ്യമങ്ങളില്‍ വന്‍ പിന്തുണയുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.