ട്രംപിന്റെ അപ്രതീക്ഷിത ചോദ്യം; എത്ര പാക്കിസ്ഥാനികള്‍?

Saturday 12 January 2019 1:09 am IST

വാഷിങ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തി സന്ദര്‍ശിക്കുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചോദ്യം എല്ലാവരേയും അമ്പരപ്പിച്ചു. മെക്‌സിക്കോ അതിര്‍ത്തിയിലൂടെ അമേരിക്കയിലേക്ക് അനധികൃതമായി കയറുന്നവരെക്കുറിച്ച് അതിര്‍ത്തി സുരക്ഷാ സൈന്യത്തിലെ പ്രധാന ഉദ്യോഗസ്ഥന്‍ വിവരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ അതിര്‍ത്തി കടന്ന് പിടിയിലായവരുടെ എണ്ണം പറഞ്ഞപ്പോഴാണ് അവരില്‍ എത്ര പാക്കിസ്ഥാനികള്‍ എന്ന് ട്രംപ് ചോദിച്ചത്.

ഏതെങ്കിലും ഒരു രാജ്യത്തിന്റെ പേരെടുത്തു പറഞ്ഞല്ല ഉദ്യോഗസ്ഥന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. 41 രാജ്യങ്ങളില്‍ നിന്ന് മെക്‌സിക്കോയുടെ അതിര്‍ത്തിയിലൂടെ അമേരിക്കയിലേക്ക് ആളുകള്‍ കടക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം മാത്രം 133 പേരെ പിടികൂടിയെന്നും ഉദ്യോഗസ്ഥന്‍ വിശദീകരിച്ചപ്പോഴാണ് ട്രംപ് ഇങ്ങനെ ചോദിച്ചത്. 

പാക്കിസ്ഥാനില്‍ നിന്നുള്ള രണ്ടു പേരെ അറസ്റ്റ് ചെയ്‌തെന്ന് ഉദ്യോഗസ്ഥന്‍ മറുപടിയും നല്‍കി. ട്രംപിന്റെ ഒപ്പമുണ്ടായിരുന്ന സെനറ്റര്‍മാരായ ജോണ്‍ കോര്‍ണിനെനിയേയും ടെഡ് ക്രൂസിനേയും ഈ ചോദ്യം അമ്പരപ്പിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.