ചൗഹാനും വസുന്ധരയും രമണ്‍സിങ്ങും ഉപാധ്യക്ഷന്മാര്‍

Saturday 12 January 2019 1:15 am IST

ന്യൂദല്‍ഹി: മുന്‍ മുഖ്യമന്ത്രിമാരും മുതിര്‍ന്ന ബിജെപി നേതാക്കളുമായ ശിവരാജ് സിങ് ചൗഹാന്‍ (മധ്യപ്രദേശ്), ഡോ. രമണ്‍ സിങ് (ഛത്തീസ്ഗഡ്), വസുന്ധര രാജെ (രാജസ്ഥാന്‍) എന്നിവരെ ബിജെപി ദേശീയ ഉപാധ്യക്ഷന്മാരാക്കി. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഫലപ്രദമായ പ്രവര്‍ത്തനം ലക്ഷ്യമിട്ടാണ് പാര്‍ട്ടി തീരുമാനം.

15 വര്‍ഷം തുടര്‍ച്ചയായി  മുഖ്യമന്ത്രിയായിരുന്ന രമണ്‍ സിങ്ങും ശിവരാജ് സിങ് ചൗഹാനും ജനങ്ങള്‍ക്ക് ഇപ്പോഴും പ്രിയങ്കരരാണ്. അതത് സംസ്ഥാനങ്ങളില്‍ വലിയ സ്വാധീനമുള്ളവരാണ് രണ്ടുപേരും. രമണ്‍ സിങ്ങിനെ ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.