നളിനി ചിദംബരത്തിന് കുറ്റപത്രം

Saturday 12 January 2019 1:18 am IST

ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിനും മകന്‍ കാര്‍ത്തിക്കും പുറമേ ചിദംബരത്തിന്റെ ഭാര്യയും അഴിമതിക്കേസില്‍ കുടുങ്ങി. ബംഗാളിലെ കോടികളുടെ ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നളിനി ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ശാരദാ ഗ്രൂപ്പില്‍ നിന്ന് ഒന്നരക്കോടി വാങ്ങിയെന്നാണ് ആരോപണം.

ശാരദാ ഗ്രൂപ്പ് ഉടമ സുദീപ്ത സെന്നും മറ്റുള്ളവരുമായി ചേര്‍ന്ന് നളിനി കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും പണം തട്ടിച്ചുവെന്നും വഞ്ചിച്ചുവെന്നുമാണ് സിബിഐ കേസ്.

മുന്‍ കേന്ദ്രമന്ത്രി മാതങ്ങ് സിങ്ങിന്റെ ഭാര്യ മനോരഞ്ജന സിങ്ങാണ് സെന്നിനെ നളിനിക്ക് പരിചയപ്പെടുത്തിയത്. സെബിയക്കടക്കമുള്ള ഏജന്‍സികളുടെ അന്വേഷണം കൈകാര്യം ചെയ്യാനാണ് അഭിഭാഷക കൂടിയായ നളിനിയെ ശാരദാ ഗ്രൂപ്പ് നിയോഗിച്ചത്. 2010-12 കാലത്ത് ഇതിന് നളിനി 1.4 കോടി വാങ്ങിയെന്നാണ് ആരോപണം. കൊല്‍ക്കത്തയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.