കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയേയും മറ്റ് ബിജെപി നേതാക്കളേയും വെട്ടിക്കൊല്ലുമെന്ന് ഭീഷണി കത്തയച്ച സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
ശ്രീധരന്‍പിള്ളയുടെ മേല്‍വിലാസത്തിലുള്ള അജ്ഞാതകത്ത് പോസ്റ്റ് ചെയ്തത് കണ്ണൂര്‍ ടൗണ്‍ പോസ്റ്റോഫീസില്‍ നിന്നായിരുന്നു.
ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് നല്കിയ പരാതിയിലാണ് കേസെടുത്തത്. കെ. സുരേന്ദ്രന്, ശോഭാ സുരേന്ദ്രന് എന്നിവരടക്കം നേതാക്കളുടെ പേര് കത്തിലുണ്ടായിരുന്നു.
സത്യപ്രകാശ് എസ്പിക്ക് നല്കിയ പരാതി ടൗണ്‍ സിഐക്ക് കൈമാറിയതിനെ തുടര്‍ന്നാണ് അസഭ്യവര്‍ഷം നടത്തിയതിനും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും ഇപ്പോള്‍ ടൗണ്‍ പോലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: