ഇടുക്കി: മൂന്നാറില്‍ ഇന്നലെ പുലര്‍ച്ചെ തണുപ്പ് വീണ്ടും മൈനസ് നാല് ഡിഗ്രിയിലെത്തി. 11 ദിവസമായി മേഖലയില്‍ മഞ്ഞുവീഴ്ച തുടരുകയാണ്. മൂന്നാറിന്റെ സമീപ പ്രദേശമായ ചെണ്ടുവരയിലാണ് മൈനസ് നാല് ഡിഗ്രി രേഖപ്പെടുത്തിയത്.
ചിറ്റുവര, തെന്മല എന്നിവിടങ്ങളില്‍ മൈനസ് രണ്ടും, മൂന്നാര്‍ ടൗണ്‍, കന്നിമല, പഴയമൂന്നാര്‍ എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസുമായിരുന്നു കുറഞ്ഞ താപനില. ഏഴിന് പുലര്‍ച്ചെ ചെണ്ടുവരയില്‍ മൈനസ് നാല് ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. തണുപ്പേറിയതിനാല്‍ ഇങ്ങോട്ടെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവുണ്ട്. ഇത്രയും ദിവസം തണുപ്പും ഒപ്പം മഞ്ഞുവീഴ്ചയും നീണ്ട് നില്‍ക്കുന്നത് അപൂര്‍വമാണ്.
ഈ വര്‍ഷം ഇതുവരെ 370 ഹെക്ടര്‍ സ്ഥലത്തെ പച്ചക്കൊളുന്ത് നശിച്ചതായി ടാറ്റാ ടീ അധികൃതര്‍ പറഞ്ഞു. എസ്എംഎല്‍ ടീ കമ്പനിയുടെ 60 ഹെക്ടറും നശിച്ചു. കോടികളുടെ നഷ്ടമാണ് മേഖലയില്‍ ഇതുരെ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: