ഓക്ലന്‍ഡ്: കിവീസ് പര്യടനത്തില്‍ ശ്രീലങ്കയ്ക്ക് സമ്പൂര്‍ണ പരാജയം. ഏക ട്വന്റി 20 മത്സരത്തില്‍ അവര്‍ 35 റണ്‍സിന് കീഴടങ്ങി. നേരത്തെ നടന്ന ടെസ്റ്റ് പരമ്പയും ഏകദിന പരമ്പരയും ആതിഥേയരായ ന്യൂസിലന്‍ഡ് സ്വന്തമാക്കിയിരുന്നു.
ബ്രെസ്വെല്, സ്കോട്ട് എന്നിവരുടെ മികവിലാണ് ന്യൂസിലന്‍ഡ് ട്വന്റി 20 യില്‍ വിജയം നേടിയത്. ബാറ്റിങ്ങിനയക്കപ്പെട്ട കിവീസ് ഏഴു വിക്കറ്റിന് 179 റണ്‍സ് നേടി. അഞ്ചിന് 55 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ആതിഥേയരെ ബ്രെസ്വെല്ലും സ്കോട്ടുമാണ് വന്‍ സ്കോറിലേക്ക് ഉയര്‍ത്തിയത്. ബ്രൈസ്വെല്‍ 44 റണ്‍സ് നേടി. സ്കോട്ട് 35 റണ്‍സുമായി പുറത്താകാതെ നിന്നു.
വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 12 ഓവറില്‍ 118 റസെന്ന മികച്ച നിലയിലായിരുന്നു. എന്നാല്‍ ആറു വിക്കറ്റുകള്‍ 26 റണ്‍സിന് നിലംപൊത്തിയതോടെ അവരുടെ പ്രതീക്ഷ തകര്‍ന്നു. 19 പന്ത് ശേഷിക്കെ 144 റണ്‍സിന് ഓള് ഔട്ടായി. എന്‍.എല്‍.ടി.സി. പെരേര 43 റണ്‍സും എം.ഡി.കെ.ജെ. പെരേര 23 റണ്‍സും നേടി.
ഈ മാസാവസാനം ആരംഭിക്കുന്ന പരമ്പരയില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ നേരിടും. ശ്രീലങ്ക അടുത്ത പരമ്പരക്കായി ഓസ്ട്രേലിയയിലേക്ക് പോകും.
സ്കോര്‍: ന്യൂസിലന്‍ഡ് 20 ഓവറില്‍ ഏഴു വിക്കറ്റിന് 179. ശ്രീലങ്ക 16.5 ഓവറില്‍ 144.
പ്രതികരിക്കാൻ ഇവിടെ എഴുതുക: