കുഴിബോംബ് ആക്രമണം: വീരമൃത്യു വരിച്ചവരില്‍ മലയാളി മേജറും

Saturday 12 January 2019 10:42 am IST

കശ്മീര്‍: ജമ്മു കശ്മീരിലെ രജൗറി ജില്ലയിലുണ്ടായ കുഴിബോംബ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി മേജറും. പുനെയില്‍ സ്ഥിര താമസക്കാരനായ മേജര്‍ ശശിധരന്‍ വി നായര്‍ (33) ആണ് മരിച്ചത്. നൗഷേര സെക്ടറില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. 

ഒരു മേജറും ജവാനും വീരമൃത്യു വരിച്ചു എന്നുള്ള വാര്‍ത്തകള്‍ പുറത്തു വന്നെങ്കിലും മരിച്ചത് മലയാളിയാണെന്നുള്ള വിവരം കരസേന ഇന്നാണ് പുറത്തു വിട്ടത്. മേജറുടെ മൃതദേഹം രജോറിയിലെ ആര്‍മി ക്യാപില്‍ എത്തിച്ചു. അല്പ സമയത്തിനു ശേഷം മൃതദേഹം പൂനയിലേയ്ക്ക് കൊണ്ടു പോകും. പൂനയിലായിരിക്കും അന്തിമ ചടങ്ങുകള്‍ നടക്കുക.

പ്രദേശത്ത് പട്രോളിംഗ് നടത്തുന്ന സൈനികരെ ലക്ഷ്യമാക്കി സ്ഥാപിച്ച കുഴിബോംബാണ് പൊട്ടിത്തെറിച്ചത്. പട്രോളിംഗിനിടെ സൈനികര്‍ അബദ്ധത്തില്‍ ഇതില്‍ ചവിട്ടുകയായിരുന്നു. പരിക്കേറ്റ ഉടനെ തന്നെ മേജറേയും സൈനികനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സക്കിടെ മരിക്കുകയായിരുന്നു. 

സ്‌ഫോടനത്തിന് പിന്നില്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമുകളോ, പാക് സൈന്യമോ, ഭീകരരോ ആകാമെന്ന് സൈന്യം ആരോപിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.