തെലങ്കാനയില്‍ ടിഡിപി- കോണ്‍ഗ്രസ് സഖ്യം അവസാനിപ്പിക്കുന്നു

Saturday 12 January 2019 11:54 am IST

ഹൈദരാബാദ് : ഒരേയൊരു തെരഞ്ഞെടുപ്പുകൊണ്ടു തന്നെതെലങ്കാനയില്‍ കോണ്‍ഗ്രസ്- ടിഡിപി സഖ്യം അവസാനിപ്പിക്കുന്നു. ഇരു പാര്‍ട്ടികളും ഒരുമിച്ച്  കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും തെലങ്കാനയില്‍ പ്രതീക്ഷിച്ചത്ര വിജയം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് സഖ്യം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ‍ടിഡിപിയുടെ ഈ തീരുമാനം. 

കഴിഞ്ഞ 35 വര്‍ഷമായി ടിഡിപിയുടെ എതിര്‍ കക്ഷിയായിരുന്ന കോണ്‍ഗ്രസ്സുമായി ഒരുമിച്ച് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത് ജനങ്ങള്‍ക്കിടയില്‍ അതൃപ്തിക്ക് ഉളവാക്കിയിട്ടുണ്ട്. കൂടാതെ ആന്ധ്രാ വിഭജനത്തിലുള്ള കോണ്‍ഗ്രസ്സിന്റെ അനുകൂല നിലപാടില്‍ ജനങ്ങള്‍ക്ക് ഇപ്പോഴും വിയോജിപ്പുണ്ട്. അതുകൊണ്ടാണ് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിഡിപിക്ക് പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ സാധിക്കാതിരുന്നതെന്നും അന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു. ജനങ്ങളുടെ അഭിപ്രായം അറിഞ്ഞതിനുശേഷം കോണ്‍ഗ്രസ്സുമായുള്ള സഖ്യം തുടരണോയെന്ന് തീരുമാനിക്കുമെന്ന് നായിഡു കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഇരു പാര്‍ട്ടികള്‍ക്കും വ്യത്യസ്ത നിലപാടുകളാണ് ഉള്ളതെന്ന് എപിസിസി പ്രസിഡന്റ് എന്‍. രഘുവേന്ദ്ര റെഡ്ഡി അറിയിച്ചു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സുമായി ടിഡിപി വിട്ടുനില്‍ക്കുമെന്നതിന്റെ സൂചനയാണ് ചന്ദ്രബാബു തന്നത്. വിവിധ പാര്‍ട്ടികളോടുള്ള സഖ്യം ചേരലിനെ കുറിച്ച് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കാനിരിക്കെ അതില്‍ നിന്നും ടിഡിപി സ്വയം പിന്മാറിയിരിക്കുകയാണെന്നും രഘുവീര റെഡ്ഡി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.