മകരവിളക്ക് : പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Saturday 12 January 2019 12:37 pm IST

പത്തനംതിട്ട : മകരവിളക്ക് പ്രമാണിച്ച് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ളവയക്കും ഈ അവധി ബാധകമാണ്. 

അതേസമയം മകരവിളക്കിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ ശബരി മല സന്നിധാനത്ത് ഭക്തരുടെ എണ്ണത്തില്‍ വന്‍ കുറവാണ്. ശനിയാഴ്ച രാവിലെയുള്ള കണക്കുകള്‍ പ്രകാരം 26,000 പേരാണ് സന്നിധാനത്ത് ദര്‍ശനത്തിനായി എത്തിയിട്ടുള്ളത്.

അതുകൊണ്ടുതന്നെ പതിനെട്ടാംപടിയുടെ മുന്നില്‍ ക്യൂവൊന്നുമില്ലാതെയാണ് ഭക്തര്‍ ഇവിടെയിപ്പോള്‍ ദര്‍ശനം നടത്തുന്നത്. വടക്കേനട വഴിയുള്ള ദര്‍ശനത്തിനും നെയ്യഭിഷേകത്തിനും ഇപ്പോള്‍ തിരക്കൊന്നുമില്ലാതെ നടത്താവുന്നതാണ്. അതേസമയം ദര്‍ശനത്തിന് എത്തുന്ന ഭക്തരില്‍ ഭൂരിഭാഗവും അന്യ സംസ്ഥാനക്കാരാണ്. 10 ശതമാനത്തില്‍ താഴെ മാത്രമാണ് മലയാളികള്‍ ഉള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.