കോണ്‍ഗ്രസ് രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നു - രവിശങ്കര്‍ പ്രസാദ്

Saturday 12 January 2019 2:00 pm IST

ന്യൂദല്‍ഹി: ആഗോള നേതാവ് മോദിയും വ്യക്തമായ നേതാ‍വില്ലാത്ത പാര്‍ട്ടിയും തമ്മിലാണ് മത്സരമെന്ന് ബിജെപിയുടെ രാഷ്ട്രീയ പ്രമേയം. വികസനത്തില്‍ കാഴ്ചപ്പാടില്ലാത്ത പ്രതിപക്ഷം മോദി വിരോധം മാത്രം പറയുന്നു. റഫാല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ കുപ്രചരണങ്ങള്‍ പൊളിഞ്ഞുവെന്നും പ്രമേയത്തില്‍ പറയുന്നു. 

കോണ്‍ഗ്രസ് രാജ്യസുരക്ഷയെ വെല്ലുവിളിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. വിദേശ മണ്ണില്‍ നിന്ന്​ ഇന്ത്യയെ അപമാനിക്കാന്‍ രാഹുല്‍ ഗാന്ധി നന്നായി പഠിച്ചിട്ടുണ്ട്. പഞ്ചാബിലെയും കര്‍ണാടകയിലെയും കാര്‍ഷിക വായ്​പകള്‍ എഴുതിതള്ളുന്നതിനെ കുറിച്ച്‌​ അദ്ദേഹത്തിന്​ എന്താണ്​ പറയാനുള്ളതെന്നും രവിശങ്കര്‍ പ്രസാദ്​ ചോദിച്ചു. പഞ്ചാബിലെയും കർണാടകയിലെയും കാർഷിക വായ്​പകൾ എഴുതിതള്ളുന്നതിനെ കുറിച്ച്​ അദ്ദേഹത്തിന്​ എന്താണ്​ പറയാനുള്ളതെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുപ്പ്​ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെല്ലാം ബിജെപി സര്‍ക്കാര്‍ പാലിച്ചുവെന്ന്​കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. മോശം പ്രകടനവും അഴിമതിയുമായിരുന്നു കഴിഞ്ഞ സര്‍ക്കാറിന്റെ മുഖമുദ്ര. ഇതില്‍ മാറ്റം വരുത്താന്‍ ഇക്കാലയളവില്‍ മോദി സര്‍ക്കാറിന്​ കഴിഞ്ഞിട്ടുണ്ടെന്നും ബി.ജെ.പി ദേശീയകൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കവേ ഗഡ്കരി പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇന്ത്യയില്‍ തീവ്രവാദത്തിന്​ ഇടമില്ലാതായെന്ന്​ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. സമാധാനം തകര്‍ക്കാന്‍ തീവ്രവാദികള്‍ക്ക്​ സര്‍ക്കാര്‍ ഒരു അവസരവും നല്‍കിയിട്ടില്ല. 2014നു ശേഷം ഇന്ത്യയില്‍ ഭീകരാക്രമണം ഉണ്ടായിട്ടില്ലെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.