കൊട്ടാരക്കരയില്‍ ബസും കാറും കൂട്ടിയിടിച്ച്‌ 5 മരണം

Saturday 12 January 2019 2:33 pm IST

കൊല്ലം: കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് സഞ്ചരിച്ച ഫാസ്റ്റ് പാസഞ്ചര്‍ ബസും കൊട്ടാരക്കര ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. 

ആയൂരിലെ അകമണ്ണിലാണ് അപകടമുണ്ടായത്. മരിച്ചത് പത്തനംതിട്ട വടശേരിക്കര സ്വദേശികളാണെന്നാണ് വിവരം. കുട്ടിയടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.