പിണറായി കേരളത്തെ കലാപത്തിലേക്ക് നയിക്കുകയാണ് ചെയ്തത് : എ.കെ. ആന്റണി

Saturday 12 January 2019 2:33 pm IST
ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാര്‍ എടുത്തുചാട്ടമാണ് കാണിച്ചത്. എല്ലാവരും കൂടി കേരളത്തെ കലാപഭൂമിയാക്കി മാറ്റി. ഡിജിപി ചക്കിക്കൊത്ത ചങ്കരനാണെന്നും ആന്റണി

തിരുവനന്തപുരം : സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ പ്രളയത്തിനുശേഷമുള്ള കാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കുന്നതിനു പകരം കലാപത്തിലേക്ക് നയിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. 

ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാര്‍ എടുത്തുചാട്ടമാണ് കാണിച്ചത്. എല്ലാവരും കൂടി കേരളത്തെ കലാപഭൂമിയാക്കി മാറ്റി. ഡിജിപി ചക്കിക്കൊത്ത ചങ്കരനാണെന്നും ആന്റണി അറിയിച്ചു. 

അതിനിടെ നവോത്ഥാനത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനുള്ള പങ്ക് മറ്റാര്‍ക്കുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം നവോത്ഥാനത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നത്. 

മുഖ്യമന്ത്രി വര്‍ഗ്ഗീയതയെ വര്‍ഗ്ഗീയത കൊണ്ട് നേരിടാനാണ് ശ്രമിക്കുന്നത്. അര്‍ധരാത്രിയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചത് ധാരമായ നടപടിയാണെന്ന് പിണറായി കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.