സര്‍ക്കാറിന്റെ ലക്ഷ്യം ശബരിമലയെ തകര്‍ക്കല്‍: വത്സന്‍തില്ലങ്കേരി

Saturday 12 January 2019 3:26 pm IST

 

തലശ്ശേരി: കോടിക്കണക്കിന് അയ്യപ്പഭക്ത.ന്മാര്‍ എത്തിച്ചേരുന്ന ശബരിമലയെ തകര്‍ക്കാനാണ് ഇടത് പക്ഷ സര്‍ക്കാരും പിണറായി വിജയനും ശ്രമിക്കുന്നതെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കുക, ശബരിമല ആചാരലംഘനത്തിന് ഒത്താശ ചെയ്യുന്ന സര്‍ക്കാര്‍ പോലീസ് നടപടിക്കെതിരെ കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരിയില്‍ നടന്ന പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

മതേതര രാജ്യമെന്നാല്‍ എല്ലാ മതങ്ങളേയും ഉള്‍ക്കൊണ്ട് കൊണ്ട് മുന്നോട്ട് പോവുക എന്നതാണ്. എന്നാല്‍ ഇവിടെ കേരളത്തില്‍ ഹൈന്ദവ വിശ്വാസത്തെ അടിച്ചമര്‍ത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. 5000 ലേറെ വര്‍ഷത്തെ പഴക്കമുള്ള സംസ്‌കാരമാണ് ഭാരതത്തിന്റേത്. അത് തകര്‍ക്കാര്‍ മുഗളന്മാക്കോ,ബ്രിട്ടനോ മറ്റാര്‍ക്കെങ്കിലുമോ കഴിഞ്ഞിട്ടില്ല. ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ് കമ്മ്യൂണിസ്റ്റുകാരുടെ പരീക്ഷണം നടക്കുന്നത്. കോടിക്കണക്കിന് അയ്യപ്പഭക്തരെ. വിഡ്ഡികളാക്കാമെന്നാണ് പിണറായി കരുതുന്നത്. 

കേന്ദ്ര മന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും നിലയ്ക്കലില്‍ തടഞ്ഞ പോലീസ് മാവോയിസ്റ്റുകളായ മനീതിക്കാരായ യുവതികളുടെ വാഹനം തടയാന്‍ തയ്യാറായില്ല. അത് മാത്രമല്ല അവര്‍ക്ക് അകമ്പടി സേവിക്കയും ചെയ്തു. എന്നാല്‍ ഭക്തജന രോഷത്തില്‍ മനീകളൂം അകമ്പടി വന്ന പോലീസും തിരിഞ്ഞോടുന്ന കാഴ്ചയും നമുക്ക് കണാന്‍ കഴിഞ്ഞു. 

ഈ അപമാനത്തില്‍ നിന്ന് മുഖം രക്ഷിക്കാനുള്ള സര്‍ക്കാറിന്റെ ശ്രമമാണ് പിന്നീട് കണ്ടത്.രണ്ട് ആക്ടിവിസ്റ്റ്കളെ ആള്‍മാറാട്ടം നടത്തി ശബരിമലയില്‍ കയറ്റി വിജയശ്രീലാളിതനെ പോലെ അഹങ്കരിക്കുന്ന മുഖ്യമന്ത്രിയെയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്.എന്നാല്‍ യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റവും വലിയ പരാജയവും അപമാനവുമാണ് ഇതിലൂടെ കരസ്ഥമാക്കിയത്. ഒരു സര്‍ക്കാരും പോലീസും പാര്‍ട്ടിയും ഒന്നിച്ചിട്ടും തറവാട്ടില്‍ പിറന്ന ഒരു യുവതിയെ പോലും അന്തസ്സോടെ പകല്‍വെളിച്ചത്തില്‍ ശബരിമലയില്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ല. അത് തന്നെയാണ് ഭക്തജനങ്ങളുടെ വിജയമെന്നും അഭിമാനമെന്നും നമുക്ക് വിശ്വസിക്കാം. 

ഭക്തജനങ്ങളുടെ മുന്നില്‍ പരാജയപ്പെട്ട മുഖ്യമന്ത്രിക്ക് ജാള്യത മറക്കാന്‍ ഇരുട്ടിനെ ആശ്രയിക്കേണ്ട ഗതികേടാണ് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒ.എം.സജിത്തും പ്രസംഗിച്ചു. പരിപാടിയില്‍ കൊളക്കോട്ട് ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.എസ്.രാജഗോപാല്‍ സ്വാഗതം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.