ചാലക്കുന്നില്‍ വാഹനാപകടം 22 പേര്‍ക്ക് പരിക്ക്

Saturday 12 January 2019 3:26 pm IST

 

കണ്ണൂര്‍: ചാലക്കുന്നില്‍ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് 22 പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് അപകടം. കണ്ണൂരില്‍നിന്ന് കൂത്തുപറമ്പിലേക്ക് പോകുകയായിരുന്ന അശ്വതി ബസും തലശേരിയില്‍നിന്ന് വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബസിന്റെയും ലോറിയുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് കുടുങ്ങിയ ആന്ധ്ര സ്വദേശിയായ ലോറി െ്രെഡവറെ അരമണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. അയ്യപ്പഭക്തന്മാരാണ് ഇവരെ പുറത്തെടുത്തത്. ഇയാളുടെ നില ഗുരുതരമാണ്. 

പരിക്കേറ്റ ബസ് യാത്രക്കാരെ കണ്ണൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രാമതെരുവിലെ അനിത (53), ഗിരിജ (62), ജിതിന്‍ (33), സുലോചന (76), കൂത്തുപറമ്പിലെ വസന്ത (52), മയ്യിലിലെ സ്വാതി കൃഷ്ണ (16), സന്ധ്യ (42), തോട്ടടയിലെ മംഗള (37), പുഴാതിയിലെ മനോജ് (43) എന്നിവരെ ജില്ലാ ആശുപത്രിയിലും കിണവക്കിലെ ഗംഗാധരന്‍ (62), വാരത്തെ സഫ ഷെറിന്‍ (16), ചിറക്കലിലെ പി.എന്‍. വാരിയര്‍ (59), മഹാരാഷ്ട്ര സ്വദേശികളായ സോനു (19), അനുമദ് (37), താഴെചൊവ്വയിലെ അഷിത (18), മാട്ടൂലിലെ ഷിബില (19) എന്നിവരെ കൊയിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

അപകടത്തെ തുടര്‍ന്ന് മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. കോയ്യോടു വഴിയും താഴെചൊവ്വ നടാല്‍ ഗേറ്റ് വഴിയുമാണ് വഴിതിരിച്ചുവിട്ടത്. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്തതിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ടി. അജയന്‍, ലീഡിംഗ് ഫയര്‍മാന്‍ കെ.കെ.ദിലീഷ്, കേരള എമര്‍ജന്‍സി ടീം, എടക്കാട് പോലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.