'ആലപ്പാടിന് വേണ്ടി കൈകോര്‍ക്കാം': എബിവിപി ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിച്ചു

Saturday 12 January 2019 3:28 pm IST

 

ഏച്ചൂര്‍: സര്‍ക്കാരും മാധ്യമങ്ങളും തിരിഞ്ഞു നോക്കാത്ത ആലപ്പാട് നിവാസികളുടെ സഹാനസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് എബിവിപി നളന്ദ കോളേജ് യൂണിറ്റ് പ്രവര്‍ത്തകര്‍ ഒത്തുകൂടി. എബിവിപി ചക്കരക്കല്‍ നഗര്‍ പ്രസിഡണ്ട് ദര്‍ശന്‍ അമ്മൂപ്പറമ്പ്, നഗര്‍ ട്രഷറര്‍ ആകാശ് തുടങ്ങിയവര്‍ സംസാരിച്ചു. 

പ്രളയകാലത്ത് നമ്മെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ധീരയോദ്ധാക്കളോട് നന്ദികേട് നാം കാട്ടരുത്. ഈ ജനതയുടെ വിലാപം പുറം ലോകത്ത് എത്തിച്ച് 30 കി.മീ. ദൂരം വരുന്ന തീരദേശ മണല്‍ബണ്ട് സംരക്ഷിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. കേരളത്തിന്റെ സൈന്യം എന്നവകാശപ്പെടുന്ന മത്സ്യതൊഴിലാളികളെ രക്ഷിക്കണമെങ്കില്‍ കരിമണല്‍ ഖനനം സമ്പൂര്‍ണ്ണമായി അവസാനിപ്പിച്ചേ മതിയാകു. പ്രകൃതി നശിക്കുമ്പോള്‍ ആലപ്പാട്ടുകാര്‍ മാത്രമല്ല, ജീവജാലങ്ങള്‍ ഒന്നടങ്കമാണ് നശിക്കാന്‍ പോകുന്നതെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ദര്‍ശന്‍ പറഞ്ഞു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.