മരുന്നുകള്‍ക്കുള്ള നികുതി പിന്‍വലിക്കണം: ഫാര്‍മസിസ്റ്റ് അസോസിയേഷന്‍

Saturday 12 January 2019 3:29 pm IST

 

കണ്ണൂര്‍: ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മരുന്നുകളുടെയും നികുതികള്‍ പൂര്‍ണ്ണമായി പിന്‍വലിച്ച് മരുന്നുകള്‍ പരമാവധി വിലകുറച്ച് നല്‍കുവാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  കേരള സ്റ്റേറ്റ് ഫാര്‍സി കൗണ്‍സില്‍ പ്രസിഡണ്ട് ഒ.സി.നവീന്‍ചന്ദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.വി.പങ്കജാക്ഷന്‍ അധ്യക്ഷതവഹിച്ചു. കെപിഎ സംസ്ഥാന പ്രസിഡണ്ട് പി.പ്രവീണ്‍, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ ടി.പി.രാജീവന്‍, ജയന്‍ കോറോത്ത്, പി.പി.അനില്‍കുമാര്‍, സീനസുകുമാരന്‍, പി.സലീം തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.ഭാര്‍ഗ്ഗവന്‍ സ്വാഗതം പറഞ്ഞു.പരിപാടിയില്‍ ഫാര്‍മസി കൗണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്വീകരണം നല്‍കി. ജില്ലാ സെക്രട്ടറി കെ.ഭാര്‍ഗവന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ സലീം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി സീന സുകുമാരന്‍ (പ്രസിഡണ്ട്), രത്‌നപ്രസാദ് , ബിന്ദു ഉണ്ണികൃഷ്ണന്‍ (വൈസ് പ്രസിഡണ്ടുമാര്‍), പ്രസൂണ്‍ ബാബു (സെക്രട്ടറി), സ്മിതാ ബിനു, തോമസ് ജോസഫ് (ജോ.സെക്രട്ടറിമാര്‍), പി.സലീം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.