വാഷിങ്ടണ്‍ : മെക്സിക്കന്‍ അതിര്‍ത്തിലെ മതില് നിര്‍മാണവുമായി ബന്ധപ്പെട്ട് യുഎസില്‍ 8,00,000 ജീവനക്കാരുടെ ശമ്പളം മുടങ്ങി. മതില് നിര്‍മാണത്തിന് സെനറ്റ് അംഗീകാരം നല്‍കാത്തതിനെ തുടര്‍ന്ന് ശമ്പള വിതരണം ഉള്‍പ്പടെയുള്ള ബില്ലുകളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെയ്ക്കാത്തതാണ് പ്രതിസന്ധിക്കുള്ള കാരണം. ഇതോടെ യുഎസിലെ ഭരണസ്തംഭനം 22ാം ദിവസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
മെക്സിക്കന്‍ മതില് പണിയണമെന്ന ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നിന് സെനറ്റിലെ ഡെമോക്രാറ്റുകള്‍ എതിര്‍ത്തതാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. 5.7 ബില്യണ്‍ ഡോളറാണ് ട്രംപ് മതിലിനായി ആവശ്യപ്പെട്ടത്.
എന്നാല്‍ ബില്ല് പാസ്സാക്കാതെ ബിലില്‍ ഒപ്പിടില്ലെന്ന തീരുമാനത്തിലാണ് ട്രംപ്. ഇതിനെതുടര്‍ന്ന് ക്രിസ്മസിനും പുതുവത്സരത്തിനും അമേരിക്കയിലെ ഫെഡറല്‍ ജിവനക്കാര്‍ക്ക് ഇതിനെ തുടര്‍ന്ന് ശമ്പളം മുടങ്ങിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: