ട്രെയിന്‍ തടയല്‍: കണ്ണൂരില്‍ 960പേര്‍ക്കെതിരെ കേസ്

Saturday 12 January 2019 3:35 pm IST

 

കണ്ണൂര്‍: ദേശീയ പണിമുടക്കിന്റെ ഭാഗമായി കണ്ണൂരില്‍ ട്രെയിനുകള്‍ തടഞ്ഞ സംഭവത്തില്‍ 960പേര്‍ക്കെതിരെ ആര്‍പിഎഫ് കേസെടുത്തു. എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. പണിമുടക്കിന്റെ ഭാഗമായി കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍, കണ്ണപുരം എന്നിവിടങ്ങളിലാണ് സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞത്. രണ്ട് ദിവസങ്ങളിലായി ട്രെയിന്‍ തടഞ്ഞ സംഭവത്തിലാണ് 960പേര്‍ക്കെതിരെ കേസെടുത്തത്. കണ്ണൂരില്‍ തീവണ്ടിയെഞ്ചിന് മുകളില്‍ കയറിയുള്ള പ്രസംഗവും ഏറെ വിവാദമായിട്ടുണ്ട്. ചൊവ്വാഴ്ച തീവണ്ടി തടഞ്ഞതിനുശേഷം നേതാക്കള്‍ എഞ്ചിനുമുന്നില്‍ കയറിനിന്ന് പ്രസംഗിക്കുകയായിരുന്നു. 

ചൊവ്വാഴ്ച തലശ്ശേരി സ്റ്റേഷനില്‍ കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ തടഞ്ഞ് എഞ്ചിനുമുകളില്‍ നിന്നാണ് നേതാക്കള്‍ പ്രസംഗിച്ചത്. പാസഞ്ചറില്‍ ഡീസല്‍ എഞ്ചിനാണെങ്കിലും മുകളില്‍ 2500 വോള്‍ട്ട് പ്രവഹിക്കുന്ന വൈദ്യുതിലൈന്‍ കടന്നുപോകുന്നുണ്ട്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മെയിലിന്റെ എഞ്ചിനില്‍ കയറാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സുരക്ഷാവിഭാഗം ഇത് പരാജയപ്പെടുത്തുകയായിരുന്നു. മൂന്ന് വര്‍ഷം തടവ് ഉള്‍പ്പെടെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുടമത്തിയാണ് റെയില്‍വേ സംരക്ഷണ സേന കേസെടുത്തിട്ടുള്ളത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.