ബിജെപിക്കാരെ ആക്രമിച്ച കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Saturday 12 January 2019 3:53 pm IST
നാട്ടിക തളിക്കുളം സ്വദേശി കല്ലിപ്പറമ്പില്‍ ഷെഹിനാണ് അറസ്റ്റിലായത്. ചങ്ങരംകുളത്തുള്ള ആയുര്‍വേദ ആശുപത്രിയില്‍ നിന്നും വലപ്പാട് സിഐ ടി.കെ. ഷിജുവും സംഘവും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് ഷഹിന്‍.

തൃശ്ശൂര്‍ : ഹര്‍ത്താല്‍ ദിനത്തില്‍ തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍. നാട്ടിക തളിക്കുളം സ്വദേശി കല്ലിപ്പറമ്പില്‍ ഷെഹിനാണ് അറസ്റ്റിലായത്. 

ചങ്ങരംകുളത്തുള്ള ആയുര്‍വേദ ആശുപത്രിയില്‍ നിന്നും വലപ്പാട് സിഐ ടി.കെ. ഷിജുവും സംഘവും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് ഷഹിന്‍. 

ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ആയുധങ്ങളും മറ്റ് സാധനങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ വാടാനപ്പള്ളി സ്വദേശി അറക്കവീട്ടില്‍ റഹ്മത്തലിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കേസില്‍ 50 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.