ശശികുമാര വര്‍മ്മയെയും തന്ത്രിയെയും വിമര്‍ശിച്ച് ജി.സുധാകരന്‍

Saturday 12 January 2019 4:07 pm IST

തിരുവനന്തപുരം: പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മയ്ക്കെതിരെ മന്ത്രി ജി സുധാകരൻ. മനസില്‍ കള്ളത്തരമുള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ച്‌ കിട്ടുമോ എന്ന് പന്തളം രാജകുടുംബാംഗങ്ങള്‍ സംശയിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

പന്തളം കൊട്ടാര പ്രതിനിധിയാവാനോ കൊട്ടാരകാര്യങ്ങളിൽ ഇടപെടാനോ ശശികുമാര വർമ്മക്ക് അധികാരമില്ലെന്നും മന്ത്രി വിമര്‍ശിച്ചു. അദ്ദേഹം കൊട്ടാരത്തിന് പുറത്ത് താമസിച്ച ആളാണ്. പഴയ എസ്‌എഫ്ഐ ഭാരവാഹിയാണ്. അയ്യപ്പനെ കൊല്ലാൻ വനത്തിലേക്ക് വിട്ട പാരമ്പര്യമാണ് പന്തളം കൊട്ടാരത്തിന്റേതെന്നും ജി സുധാകരൻ വിമര്‍ശിച്ചു.

തന്ത്രിക്കെതിരെയും ജി സുധാകരൻ വിമര്‍ശനം ഉന്നയിച്ചു. ഭക്തി കൊണ്ടല്ല സാമ്പത്തിക താത്പര്യം കൊണ്ടാണ് തന്ത്രി കടിച്ചുതൂങ്ങി കഴിയുന്നത്. തന്ത്രി സ്ഥാനം ഒരു പദവി മാത്രമാണ്. ശബരിമലയില്‍ പണ്ട് ബ്രാഹ്മണര്‍ ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിലേക്ക് ഭക്തര്‍ എത്തി വരുമാനം കൂടിയപ്പോഴാണ് അവിടെ ബ്രാഹ്മണര്‍ ഉണ്ടായതെന്നും സുധാകരന്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.