ഇനി വണ്ടികള്‍ തടഞ്ഞു നിര്‍ത്തി പരിശോധനയില്ല,​ പകരം ഇന്‍റര്‍സെപ്റ്റര്‍ നോക്കിക്കൊള്ളും

Saturday 12 January 2019 4:26 pm IST

തൃശ്ശൂര്‍ : വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനയ്ക്കു പകരം ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്നിഷന്‍ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്. ഈ സംവിധാനം ഘടിപ്പിച്ചിട്ടുള്ള വണ്ടികള്‍ ഉപയോഗിച്ചാകും ഇനിയുള്ള വാഹന പരിശോധനകള്‍.

ഇതിനായി 17 ഇന്റര്‍സെപ്റ്റര്‍ വണ്ടികളാണ് മോട്ടോര്‍ വാഹന വകുപ്പ് സജ്ജരാക്കിയിട്ടുള്ളത്. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്നിഷന്‍ സംവിധാനത്തിലൂടെ അമിത വേഗത്തില്‍ പോകുന്നതും മറ്റ് നിയമ ലംഘനങ്ങള്‍ പോകുന്നതുമായ വാഹനങ്ങളുടെ നമ്പര്‍ ക്യാമറ വഴി പകര്‍ത്തി പോലീസ് കൈമാറാന്‍ സാധിക്കും. 

വാഹനത്തിന്റെ കാലപ്പഴക്കം, ഇന്‍ഷുറന്‍സ്, അപകടം ഉണ്ടാക്കിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് എല്ലാ വിവരങ്ങളും ഇന്റര്‍സെപ്റ്റര്‍ വണ്ടികള്‍ പകര്‍ത്തി നല്‍കുന്നുണ്ട്. മോട്ടാര്‍ വാഹന വകുപ്പിന്റെ വാഹനഡോറ്റാ ബേസ് അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും വാഹനത്തിന്റെ നമ്പര്‍ പ്രത്യേകമായി രേഖപ്പെടുത്തിയാല്‍ പിന്നീട് ആ വാഹനം കാണുമ്പോള്‍ പോലീസിന് വിവരം കൈമാറാന്‍ ഇന്റര്‍സെപ്റ്ററിന് സാധിക്കും. 

കൂടാതെ മോഷ്ടിച്ച വാഹനവും വ്യാജ രേഖകളുള്ള വാഹനവും തടഞ്ഞു നിര്‍ത്താതെ കണ്ടെത്താനാകുമെന്നതാണ് പുതിയ പ്രത്യേകത. അതുകൊണ്ടുതന്നെ കള്ളക്കടത്തും തട്ടിക്കൊണ്ടുപോകലുമെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ വാഹനത്തിന്റെ നമ്പര്‍ കിട്ടിയാല്‍ മതി റോഡില്‍ നിന്ന് ഇവരെപ്പൊക്കുന്ന കാര്യം ഇന്റര്‍സെപ്റ്റര്‍ നോക്കിക്കൊള്ളും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.