അയ്യപ്പ ഗീതി

Sunday 13 January 2019 3:00 am IST

മാമലവാസാ കാനനവാസാ

അഗതികള്‍ക്കെന്നും അഭയം നീയേ 

ശബരിഗിരീശാ അയ്യപ്പാ

പടി പതിനെട്ടിന്‍ പുണ്യം തേടി

പമ്പാ നദിതന്‍ തീരത്തണയും 

അനേകകോടി ഭക്തര്‍ക്കെന്നും

ആശ്രയം നീയേ കരിമലവാസാ

ഹരിയും ഹരനും ഒന്നായലിയും

നിന്‍ കാന്തിയില്‍ ഉതിരും

അനന്തമാം വിശ്വവിഹായസ്സില്‍ തെളിയും

മകരജ്യോതിയെ കണ്ടുവണങ്ങും

ഭക്തര്‍ക്കെന്നും സായൂജ്യം നീയേ 

കേരളനാടിന്‍ പുണ്യം നീയേ

പന്തളരാജ്യത്തിന്‍ കീര്‍ത്തിയും നീയേ

നിന്‍ തിരുസന്നിധിയില്‍ ആളും 

കര്‍പ്പൂരാഴിയില്‍

ഭക്തരര്‍പ്പിച്ചീടും 

ദുരിതങ്ങള്‍ക്കൊക്കെയും

അറുതി വരുത്തീടാന്‍ കനിവുണ്ടാകണേ

മാനസലോലാ

നിന്‍ തൃപ്പാദങ്ങളില്‍ ഒരു തുളസീദളമായി

സമര്‍പ്പിക്കുമെന്‍ അശ്രുവില്‍ 

കുതിരും പ്രാര്‍ത്ഥനകള്‍

ചെവിക്കൊള്ളുവാന്‍ മനസ്സുണ്ടാകണേ 

ശബരീനാഥാ

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.