സ്‌കൂള്‍ മാനേജര്‍മാരെ പിടിഎ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണം

Sunday 13 January 2019 2:46 am IST

ഇടുക്കി: എയ്ഡഡ് സ്‌കൂളുകളിലെ പിറ്റിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ സ്‌കൂള്‍ മാനേജര്‍മാരെക്കൂടി എക്‌സ് ഒഫീഷ്യോ അംഗമായി ചേര്‍ത്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. ഗവര്‍ണറുടെ നിര്‍ദ്ദേശ പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറി ചിത്ര കെ. ദിവാകരനാണ് ഈ ഉത്തരവ് ഇറക്കിയത്. 2007 മുതല്‍ സ്‌കൂളുകളിലെ പിറ്റിഎ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങുന്ന ഉത്തരവ് നിലവിലുണ്ട്. 

ഇത് സംബന്ധിച്ച് വര്‍ഷങ്ങളായി മാനേജര്‍മാര്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്. സ്‌കൂള്‍ വികസന പ്രവര്‍ത്തനങ്ങള്‍ പിടിഎ കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കാര്യക്ഷമമായ തീരുമാനങ്ങളെടുക്കാന്‍ മാനേജര്‍ അംഗമാകുന്നത് പ്രയോജനപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ശുപാര്‍ശയില്‍ ഇക്കാര്യം വിശദമായി സര്‍ക്കാര്‍ പരിശോധിച്ച ശേഷമാണ് ഉത്തരവിറക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.