തിരുവനന്തപുരം: ഇന്ത്യന്‍ പര്യടനത്തിനായി ഇംഗ്ലണ്ട് ലയണ്‍സ് ടീം ഇന്ന് തിരുവനന്തപുരത്ത് എത്തും. ഇന്ത്യ എ ടീമുമായി അഞ്ച് ഏകദിന മത്സരങ്ങളും ഒരു ചതുര്‍ദിന മത്സരവും കളിക്കും. ഏകദിന മത്സരങ്ങള്‍ ജനുവരി 23, 25, 27, 29, 31 തീയതികളില്‍ കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നടക്കും. ചതുര്‍ദിന മത്സരം വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ഫെബ്രുവരി ഏഴു മുതല്‍ 10 വരെ അരങ്ങേറും.
18, 20 തീയതികളില്‍ ഇംഗ്ലണ്ട് ലയണ്‍സ് ടീമും ബോര്‍ഡ് പ്രസിഡന്‍സ് ഇലവനും തമ്മിലുള്ള പരിശീലന മത്സരങ്ങള്‍ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നടക്കും. 20ന് ഇന്ത്യ എ ടീം തിരുവനന്തപുരത്തെത്തും.
ചതുര്‍ദിന മത്സരത്തിനുള്ള ഇരു ടീമുകളുടെയും പരിശീലനം ഫെബ്രുവരി രണ്ടിനും വാം അപ്പ് മാച്ചുകള്‍ 3,4 തീയതികളിലും സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നടക്കും. അഞ്ചിന് ടീമുകള്‍ വയനാട്ടിലേക്ക് പുറപ്പെടും. പൊതുജനങ്ങള്‍ക്ക് സൗജന്യമായി മത്സരം കാണാനാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചു. തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതല്ല. ഏകദിന മത്സരങ്ങള്‍ രാവിലെ 9ന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: