അലോക് വര്‍മയ്‌ക്കെതിരേ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

Sunday 13 January 2019 10:05 am IST

ന്യൂദല്‍ഹി:  സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഉന്നതാധികാര സമിതി പുറത്താക്കിയ അലോക് വര്‍മ്മക്കെതിരെ സിബിഐ അന്വേഷണത്തിനും ശുപാര്‍ശ. കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. 

അതേസമയം, അസ്താനയെ സംരക്ഷിക്കാന്‍ സിവിസി പക്ഷം പിടിക്കുന്നുവെന്ന് അലോക് വര്‍മ ആരോപിച്ചു. അസ്താനയെ സംരക്ഷിക്കാന്‍ സിവിസി നേരില്‍ കണ്ട് ആവശ്യപ്പെട്ടുവെന്നും വര്‍മ വ്യക്തമാക്കി.

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഉന്നതാധികാര സമിതി നീക്കംചെയ്തതു തിടുക്കത്തിലെടുത്ത നടപടിയാണെന്നു കുറ്റപ്പെടുത്തി റിട്ട. ജസ്റ്റീസ് എ.കെ. പട്‌നായിക് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ജഡ്ജിയും ഉള്‍പ്പെട്ട ഉന്നതാധികാര സമിതി വ്യാഴാഴ്ചയാണ് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയത്. ചീഫ് വിജിലന്‍സ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് വര്‍മയുടെ രാജി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.