മോദിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് പാകിസ്ഥാന്റെ സഹായം തേടുന്നു

Sunday 13 January 2019 10:42 am IST
മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പാകിസ്ഥാനില്‍ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയപ്പോള്‍ അതിനെ അംഗീകരിക്കാത്ത കോണ്‍ഗ്രസ് ഇപ്പോള്‍ അതിന് തെളിവുകള്‍ ചോദിക്കുകയാണ്.

ന്യൂദല്‍ഹി: മോദിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് പാകിസ്ഥാന്റെ സഹായം തേടുന്നതായി പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. മോദിയുടെ ഭരണം മൂലം ആഗോള തലത്തില്‍ ഒറ്റപ്പെട്ടിരിക്കുന്ന പാകിസ്ഥാനുമായി ചേര്‍ന്ന് മോശം രാഷ്ട്രീയം കളിക്കുകയാണ് കോണ്‍ഗ്രസ്.

മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പാകിസ്ഥാനില്‍ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയപ്പോള്‍ അതിനെ അംഗീകരിക്കാത്ത കോണ്‍ഗ്രസ് ഇപ്പോള്‍ അതിന് തെളിവുകള്‍ ചോദിക്കുകയാണ്.

പാകിസ്ഥാന്‍ നേതൃത്വം കൊടുക്കുന്ന ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ അതിര്‍ത്തിയില്‍ വച്ച് തന്നെ ഇല്ലാതാക്കാന്‍ ഇന്ന് ഇന്ത്യന്‍ സൈന്യത്തിന് കഴിയുന്നുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.