ദല്‍ഹിയില്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ട ഒരാള്‍കൂടി പിടിയില്‍

Sunday 13 January 2019 10:45 am IST

ന്യൂദല്‍ഹി : തലസ്ഥാന നഗരിയില്‍ ഉള്‍പ്പടെ ഭീകരാക്രമണത്തിനു പദ്ധതിയിട്ട ഒരാള്‍കൂടി ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍ഐഎ) പിടിയിലായി. ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശി മുഹമ്മദ് അബ്‌സറാണ്(24) അറസ്റ്റിലായത്. 

ഐഎസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ ഇയാളെ ഗാസിയാബാദിലെ ഹപുരില്‍ നിന്നാണ് അറസ്റ്റിലായത്. ഇതുവരെ സംഘത്തിലെ 12 പേരാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഹര്‍ക്കത്തുള്‍ ഹര്‍ബെ ഇസ്ലാം എന്ന സംഘടന രൂപീകരിച്ച് ഉത്തരേന്ത്യയിലെ രാഷ്ട്രീയ നേതാക്കളേയും, സര്‍ക്കാര്‍ സ്ഥാപനങ്ങളേയും ലക്ഷ്യമിട്ട് ചാവേര്‍ ആക്രമണവും മറ്റും  നടത്താന്‍ അബ്‌സര്‍ ആസൂത്രണം ചെയ്ത് വരികയായിരുന്നു. ഇതിന്റെ ഭാഗമായി കേസിലെ മറ്റൊരു പ്രതിയായ സാഖിനൊപ്പം ഇയാള്‍ നിരവധി തവണ കശിമീരും സന്ദര്‍ശിച്ചിരുന്നു. 

അബ്‌സറിനും വേണ്ടി എന്‍ഐഎ നടത്തിയ തെരച്ചിലില്‍ ചാവേര്‍ ആക്രമണങ്ങള്‍ക്കുള്ള ടൈംബോംബുകളും 112 ക്ലോക്കുകളും 25 കിലോ സ്‌ഫോടക വസ്തുകള്‍, സ്റ്റീല്‍ കണ്ടയ്‌നറുകള്‍ 91 മൊബൈല്‍ ഫോണുകള്‍ 134 സിം കാര്‍ഡുകള്‍ 3 ലാപ്‌ടോപ് ഐഎസ് ലഘു ലേഖകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.