ഷെരീഫ് ഗുരുതരാവസ്ഥയിലാണെന്ന് മകള്‍

Sunday 13 January 2019 11:57 am IST

ലാഹോള്‍ : അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആരോഗ്യനില വഷളാണെന്ന് റിപ്പോര്‍ട്ട്. ഷെരീഫിന്റെ മകള്‍ മറിയമാണ് ഇതുസംബന്ധിച്ചുള്ള പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. 

ഷെരീഫിന്റെ ആരോഗ്യ നില ഗുരുതരാവസ്ഥയിലാണ്. ചികിത്സയ്ക്കായി ഹൃദ്രോഗ വിദഗ്ധനെ കാണാന്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്നും മറിയം ആരോപണം ഉന്നയിച്ചു. ജയിലില്‍ അദ്ദേഹത്തിന് മതിയായ ശിക്ഷ ലഭിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. 

എന്നാല്‍ ജയിലില്‍ ഡോക്ടറെത്തി നവാസ് ഷെരീഫിനെ പരിശോധിച്ചതായും, ഷെരീഫിന്റെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണ്. അദ്ദേഹത്തിന് എല്ലാ വിധത്തിലുള്ള ചികിത്സയും ശുശ്രൂഷകളും ലഭിക്കുന്നുണ്ടെന്നും പാക്കിസ്ഥാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷെരീഫിന് പ്രമേഹ രോഗം കൂടിയുണ്ട്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ലാഹോര്‍ കോട് ലഖ്പത് ജയിലിലാണ് ഷെരീഫ് കഴിയുന്നത് . ഏഴു വര്‍ഷത്തെ തടവ് ശിക്ഷയ്ക്കാണ് ഷെരീഫിന് പാക് കോടതി വിധിച്ചിട്ടുള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.