ചങ്ങനാശേരി: സാമ്പത്തിക സംവരണം നടപ്പാക്കിയതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കത്ത് അയച്ചു. സമുദായത്തിന്റെ ദീര്‍ഘകാലാവശ്യം അംഗീകരിച്ചതിന് നന്ദി അറിയിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് എല്ലാ ആശംസകളും പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കുമെന്നും കത്തിലുണ്ട്.
കഴിഞ്ഞ ദിവസം സാമ്പത്തിക സംവരണ ബില്‍ രാജ്യസഭ പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് എന്‍എസ്എസ് കത്ത് അയച്ചത്. ഇക്കാര്യം എന്‍എസ്എസ് നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. കത്തില്‍ യുപിഎയ്ക്കും കോണ്‍ഗ്രസിനും വിമര്‍ശനമുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക സംവരണത്തെക്കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിച്ചെങ്കിലും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടിയുണ്ടായില്ലെന്നും കത്തില്‍ പറയുന്നുണ്ട്.
സംവരണ ബില്‍ രാജ്യസഭ പാസാക്കിയതിന് തൊട്ട്പിന്നാലെ രാത്രിയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ മോദി സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരമെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വിശേഷിപ്പിച്ചത്. വിദ്യാഭ്യാസത്തിലും ജോലിയിലും 10 ശതമാനം സംവരണം വേണമെന്നത് ദീര്‍ഘനാളായിട്ടുള്ള ആവശ്യമാണ്. അത് നടപ്പാക്കിയതിലൂടെ മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് തെളിയുന്നതെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: