കെ.പി.എ.റഹീം മാസ്റ്റര്‍ അന്തരിച്ചു

Sunday 13 January 2019 12:49 pm IST

മാഹി:കേരള സര്‍വ്വോദയ മണ്ഡലം മുന്‍ സംസ്ഥാന അദ്ധ്യക്ഷനും കണ്ണൂര്‍ ജില്ലാ ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റി (മഹാത്മാ മന്ദിരം ) മുന്‍ പ്രസിഡണ്ടും അറിയപ്പെടുന്ന ഗാന്ധിയന്‍ പ്രഭാഷകനുമായ കെ.പി.എ.റഹീം മാസ്റ്റര്‍ (69) അന്തരിച്ചു. 

മഹാത്മാ ഗാന്ധിയുടെ മാഹി സന്ദര്‍ശനത്തിന്റെ 85 മത് വാര്‍ഷികവുമായി ബന്ധപ്പെട്ട് മയ്യഴിയില്‍ നടക്കുന്ന ഗാന്ധിയന്‍ സ്മൃതി സംഗമത്തില്‍ പ്രസംഗിച്ച് കൊണ്ടിരിക്കെ കുഴഞ്ഞ് വീണ് അന്ത്യം സംഭവിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.