തൃശൂര്‍ : ഭാഷ മോശമായതിനാലാണ് വിവാദമായ ഫെയ്സ് ബുക്ക് പോസ്റ്റ് പിന്‍വലിച്ചതെന്നും,എന്നാല്‍ മാപ്പ് പറയാന്‍ താന്‍ തയ്യാറല്ലെന്നും സംവിധായകന് പ്രിയാനന്ദനന്.
നിലപാടില്‍ മാറ്റമില്ലെന്നും പ്രിയനന്ദനന് പറഞ്ഞു. അയ്യപ്പനെയും അയ്യപ്പ ഭക്തരെയും അധിക്ഷേപിച്ചായിരുന്നു പ്രിയനന്ദനന്റെ പോസ്റ്റ്. ലൈംഗീക ചുവയോടെയുള്ള അധിക്ഷേപത്തിനെതിരെ നവമാദ്ധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
മാത്രമല്ല പ്രിയനന്ദനനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.ഇത് ആദ്യമായല്ല ഇടത് അനുകൂല പുരോഗമനവാദികള്‍ എന്ന് അവകാശപ്പെടുന്നവര്‍ ശബരിമലയെയും ആചാരങ്ങളെയും അധിക്ഷേപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: