ചെന്നൈ : സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ചി ശ്രീലങ്കന്‍ നാവിക സേന 21 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. നെടുന്തീവ് തീരത്തിനടുത്ത് മത്സ്യബന്ധനം നടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.
തമിഴ്നാട് സ്വദേശികളായ ഇവരുടെ ബോട്ടും പിടികൂടിയിട്ടുണ്ട്. പുതുക്കോട്ട, ജിഗതപട്ടിണം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ശ്രീലങ്കന്‍ നാവികസേനയുടെ പിടിയില്‍ ആയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: