ശബരിമല: ശബരിമലയിലെ യുവതീ പ്രവേശനവും പോലീസ്രാജും നിരോധനാജ്ഞയും ഭക്തരെ അകറ്റിയതോടെ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വരുമാനത്തില്‍ 100 കോടിയുടെ കുറവ്. മണ്ഡല-മകരവിളക്ക് സീസണിലെ വരുമാനത്തിലാണിത്.
അപ്പം, അരവണ, കാണിക്ക ഇനങ്ങളില്‍ വന്‍ കുറവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചുള്ളത്. പൂജകളുടെ കാര്യത്തിലും കാര്യമായ കുറവുണ്ടായി. ഇന്ന് മകരവിളക്കായിട്ടു പോലും അമ്പതിനായിരത്തില്‍ താഴെ ഭക്തരാണ് മല കയറി എത്തിയത്. അതില്‍ പകുതിയിലധികം പേരും രാത്രിയോടെ മലയിറങ്ങി.
വ്യാപാരികളുടെ ലേലത്തുകയും പിരിഞ്ഞു കിട്ടിയിട്ടില്ല. ഭക്തര്‍ വരാത്തതിനാല്‍ ലേലത്തുക അടയ്ക്കാനാകില്ലെന്ന് വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഒരുവിഭാഗം വ്യാപാരികള്‍ കോടതിയെയും സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: