ആര്‍പ്പോ ആര്‍ത്തവത്തിലെ ചിത്രപ്രദര്‍ശനം വിവാദത്തില്‍

Monday 14 January 2019 1:06 am IST

കൊച്ചി: ആക്ടിവിസ്റ്റുകള്‍ കൊച്ചില്‍ നടത്തിയ ആര്‍പ്പോ ആര്‍ത്തവ വേദിയിലെ ചിത്രപ്രദര്‍ശനം വിവാദത്തില്‍. ബിജോയ് എസ്.ബിയുടെ ചിത്രങ്ങളിലാണ് അടിമുടി വിവാദം. അശോകസ്തംഭത്തെയും സ്വാമി അയ്യപ്പനേയും വികലമായി ചിത്രീകരിച്ചിരിക്കുകയാണ്. ക്രിസ്തുവിന്റെ കുരിശുമരണത്തെയും ചിത്രകാരന്‍ വെറുതെ വിട്ടില്ല. കുരിശില്‍ തൂക്കിയ പെറ്റിക്കോട്ടും, തുണിയില്ലാത്ത നീതിദേവതയും ഇതിലുള്‍പ്പെടുന്നു. കാവിക്കൊടിയില്‍ നൃത്തംചെയ്യുന്ന സ്ത്രീയുടെ ചിത്രവുമുണ്ട്. 

നെയ്യാറ്റിന്‍കര മുതല്‍ മഞ്ചേശ്വരം വരെയുള്ള കേന്ദ്രങ്ങളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് ചിത്രകാരന്‍ പറയുന്നത്. 

ആര്‍ത്തവം അയിത്തമല്ലെന്ന സന്ദേശമാണെന്നാണ് സംഘാടകര്‍ പറഞ്ഞതെങ്കിലും സംഘപരിവാറിനെതിരെയാണ് പ്രസംഗങ്ങള്‍. ഇതിനിടയില്‍ ശബരിമലയില്‍ ആചാരലംഘനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും വേദിയിലെത്തി. 

സുനില്‍ പി. ഇളയിടത്തിന്റെ നേതൃത്വത്തില്‍ പണപ്പിരിവ് നടത്തിയതായുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. വലിയതോതില്‍ പണം ചെലവാക്കിയാണ് കൊച്ചി മറൈന്‍ഡ്രൈവില്‍ പരിപാടി സംഘടിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.