ഏറ്റുമാനൂര്‍: ഡിജിപി ലോക്നാഥ് ബെഹ്റ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ കുടുംബസമേതം ദര്‍ശനം നടത്തി. രാവിലെ ഒമ്പത് മണിയോടെ ഔദ്യോഗിക വാഹനത്തിലെത്തിയ അദ്ദേഹം അര മണിക്കൂര്‍ ക്ഷേത്രത്തിലുണ്ടായിരുന്നു. ഭാര്യയും മകനും സ്വകാര്യ വാഹനത്തിലാണ് എത്തിയത്.
വലിയ വിളക്ക്, ക്ഷീരധാര എന്നീ വഴിപാടുകള്‍ നടത്തി. അര മണിക്കൂര്‍ ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷം ഡിജിപി ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി എരുമേലിക്ക് പോയി. വഴിപാടുകളും പൂജകളും തീര്‍ന്ന ശേഷമാണ്് കുടുംബം മടങ്ങിയത്. മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലും കുടുംബം ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: