മഹേന്ദ്ര നാഥ് പാണ്ഡെ
ന്യൂദല്‍ഹി: യുപിയില്‍ എസ്പി-ബിഎസ്പി സഖ്യത്തെ മറികടക്കുമെന്ന് ബിജെപി. അമ്പത് ശതമാനത്തിലേറെ വോട്ടുകള്‍ പിടിക്കാനുള്ള പദ്ധതിയാണ് അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്.
മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരെ നിയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഭാരിയായി ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി ഗോര്‍ധന്‍ സദാഫിയയെ അടുത്തിടെ ഷാ നിയോഗിച്ചിരുന്നു.
അദ്ദേഹത്തിന്റെ സംഘടനാ പാടവം ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ഏത് തരത്തിലുള്ള മത്സരത്തിനും ബിജെപി തയാറാണെന്ന് യുപി അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞു. അവര്‍ സഖ്യമുണ്ടാക്കട്ടെ. ജനങ്ങളുമായാണ് ബിജെപിയുടെ സഖ്യം. അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: