കൊച്ചി: ഭാരതീയ വിചാരകേന്ദ്രം, പ്രജ്ഞാപ്രവാഹ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് (ഐസിഎസ്എസ്ആര്‍) എന്നിവയുടെ ആഭിമുഖ്യത്തില്‍ ‘ജ്ഞാനസംഗമം’ ദേശീയ സാമ്പത്തികശാസ്ത്ര സെമിനാര്‍ നാളെയും മറ്റന്നാളുമായി എളമക്കര ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ നടക്കും. നാളെ രാവിലെ 10ന് പദ്മവിഭൂഷണ് പി. പരമേശ്വരന് ദീപം തെളിക്കും. ഐസിഎസ്എസ്ആര്‍ മെമ്പര്‍ സെക്രട്ടറി ഡോ.വി.കെ. മല്‍ഹോത്ര ഉദ്ഘാടനം ചെയ്യും. ഭാരതീയ വിചാര കേന്ദ്രം അധ്യക്ഷന്‍ ഡോ.എം. മോഹന്‍ദാസ് അധ്യക്ഷനാകും.
പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സാമ്പത്തിക തൊഴില്‍ നൈപുണ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വൈസ് ചാന്‍സലര്‍മാര്‍, മുന്‍ വൈസ് ചാന്‍സലര്‍മാര്‍, പ്രഫസര്‍മാര്‍ എന്നിവര്‍ രണ്ട് ദിവസങ്ങളിലായി ഏഴ് സെഷനുകള്‍ നയിക്കും. പതിനാറിന് ഉച്ചയ്ക്ക് രണ്ടിന് ദല്‍ഹി ജെഎന്‍യുവിലെ പ്രൊഫസര്‍ ഡോ. അമിതാ സിങ് ‘പ്രളയത്തെ അതിജീവിക്കുന്നതില്‍ കേരളത്തിന്റെ പ്രതിസന്ധി’ എന്ന വിഷയം അവതരിപ്പിക്കും. വൈകിട്ട് മൂന്നിന് സമാപന ചടങ്ങില്‍ നോയിഡ ശ്രീബുദ്ധ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഭഗവതി പ്രകാശ് ശര്‍മ്മ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: