പുല്ലുമേട് ദുരന്തത്തിന് ഇന്ന് എട്ട് വയസ്സ്

Monday 14 January 2019 7:53 am IST
തമിഴ്നാട്ടില്‍ നിന്നെത്തിയ 39 പേരും കര്‍ണ്ണാടകത്തില്‍ നിന്നുള്ള 31 പേരും ആന്ധ്രാപ്രദേശില്‍ നിന്നുള്ള 26 പേരും മൂന്ന് മലയാളികളും ശ്രീലങ്കയില്‍ നിന്നുമെത്തിയ ഒരാളുമടക്കമുള്ളവരാണ് ദുരന്തത്തില്‍ മരിച്ചത്. മകരവിളക്ക് കണ്ട് നാട്ടിലേയ്ക്ക് മടങ്ങാനുള്ള തിടുക്കത്തിലായിരുന്നു അപകടം.

പത്തനംതിട്ട: മകരവിളക്ക് കണ്ടു മടങ്ങുന്ന സമയത്ത് തിക്കിലും തിരക്കിലും പെട്ട് 102 അയ്യപ്പ ഭക്തന്മാര്‍ മരിക്കാനിടയായ പുല്ലുമേട് ദുരന്തത്തിന് ഇന്ന് എട്ട് വയസ്സ്. 2011 ജനുവരി 14ന് രാത്രി എട്ടേകാലോടെയാണ് ദുരന്തം ഉണ്ടായത്. രണ്ട് ലക്ഷത്തോളം അയ്യപ്പഭക്തരാണ് അന്ന് പുല്ല്മേട്ടില്‍ ഉണ്ടായിരുന്നത്. അതേസമയം ശബരിമലയില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ദുരന്തത്തിന് ശേം ക്രമീകരിച്ചത്. അപകടം അന്വേഷിച്ച് ജ്യുഡീഷ്യല്‍ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ക്രമീകരണം.

തമിഴ്നാട്ടില്‍ നിന്നെത്തിയ 39 പേരും കര്‍ണ്ണാടകത്തില്‍ നിന്നുള്ള 31 പേരും ആന്ധ്രാപ്രദേശില്‍ നിന്നുള്ള 26 പേരും മൂന്ന് മലയാളികളും ശ്രീലങ്കയില്‍ നിന്നുമെത്തിയ ഒരാളുമടക്കമുള്ളവരാണ് ദുരന്തത്തില്‍ മരിച്ചത്. മകരവിളക്ക് കണ്ട് നാട്ടിലേയ്ക്ക് മടങ്ങാനുള്ള തിടുക്കത്തിലായിരുന്നു അപകടം. അതേസമയം വെളിച്ചക്കുറവും, ഭക്തരെ നിയന്ത്രിക്കാന്‍ ആവശ്യത്തിന് പോലീസും അന്ന് പ്രദേശത്ത് ഉണ്ടായിരുന്നില്ല. കൂടാതെ റോഡിന് വീടി് കുറവായതും ഇരുവശങ്ങളിലെ കടകളും ദുരന്തത്തിന് ആക്കം കൂട്ടി. ഈ ഭാഗത്തേക്ക് പ്രവേശനം നിരോധിക്കാന്‍ വനംവകുപ്പ് ഇട്ടിരുന്നു പുല്ലുമേട്ടിലേക്ക് കടത്തിവിട്ട ആയിരക്കണക്കിനു വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്തിരുന്നത് മൂലം ഭക്തര്‍ക്ക് പുറത്തേക്കെത്താന്‍ ഏറെ ബുദ്ധുമുട്ടേണ്ടി വന്നു.

അപകടത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പോലീസ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കാണിച്ച അനാസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്ന് കണ്ടെത്തിയിരുന്നു. എറണാകുളം ക്രൈംബ്രാഞ്ച് എസ് പിയായിരുന്ന എസ് സുരേന്ദ്രനായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ സംഭവത്തില്‍ ആരെയും പ്രതിയാക്കിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.