കൊല്ലം: ആലപ്പാട്ടെ കരിമണല്‍ ഖനനം നടത്തുന്നതിനെതിരെ സമരം ചെയ്യുന്നത് മലപ്പുറത്തുകാരല്ലെന്ന് പറഞ്ഞ മന്ത്രി ഇ.പി ജയരാജന് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രസ്താവന പിന്‍വലിക്കാന്‍ മന്ത്രി ദുര്‍വാശി ഉപേക്ഷിച്ച് കൊണ്ട് തയ്യാറാകണം എന്നും ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ പ്രദേശവാസികള്‍ തന്നെയാണ് സമരം ചെയ്യുന്നതെന്നും ഒപ്പം സര്‍ക്കാര്‍ പ്രശ്നപരിഹാരത്തിനായി മുന്‍കൈയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി .
സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സമരക്കാരെയും വിളിക്കണമെന്നും ചെന്നിത്തല അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: