ശബരിമല: മകരവിളക്ക് കാണാന്‍ തമിഴ് സിനിമാതാരം ജയം രവി ശബരിമലയിലെത്തി. കടുത്ത അയ്യപ്പ ഭക്തനായ ജയം രവി കഴിഞ്ഞ വര്‍ഷത്തെ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായതിലുള്ള നന്ദി അയ്യപ്പനെ അറിയിക്കാനായാണ് സന്നിധാനത്ത് എത്തിയതെന്ന് വ്യക്തമാക്കിയ ജയം രവി മൂന്നാം തവണയാണ് മകരവിളക്ക് കാണാന്‍ എത്തുന്നത്.
മലയാളികള്‍ തന്നോട് കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ട്. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഉടന്‍ മലയാള സിനിമയുടെ ഭാഗമാവുമെന്നും’ ജയം രവി വ്യക്തമാക്കി. കളക്ടര്‍ പ്രശാന്ത് നായരും ജയം രവിയോടൊപ്പമുണ്ട്. ജയം രവിയോടൊപ്പം കളക്ടര്‍ പങ്കുവെച്ച സെല്‍ഫി ഇതിനോടകംതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: