ന്യൂദല്‍ഹി: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യകുമാറിനും ഉമര്‍ ഖാലിദിനുമുള്പ്പെടെ പത്തുപേര്ക്കെതിരെയുള്ള രാജ്യദ്രോഹക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 12,000 പേജുള്ള കുറ്റപത്രം ദല്‍ഹി പാട്യാല കോടതിയില്‍ ദല്‍ഹി പോലീസാണ് സമര്‍പ്പിച്ചത്.
2016ല്‍ സര്‍വകലാശാലയില്‍ നടത്തിയ പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതാണ് കേസിന് ആധാരം. അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിനോടനുബന്ധിച്ച് 2016 ഫെബ്രുവരി 9നാണ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. പരിപാടി നടത്താന്‍ അനുമതി വാങ്ങാത്തതിനാല്‍ പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് കനയ്യകുമാറും കൂട്ടരും ദേശവിരുദ്ധമുദ്രാവാക്യം വിളിക്കുകയായിരുന്നു.
മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ദല്‍ഹി പോലീസ് ആണ് കേസ് അന്വേഷിച്ചത്. രാജ്യദ്രോഹക്കുറ്റം, കലാപമുണ്ടാക്കല്‍, നിയമാനുസൃതമല്ലാതെ സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: