ഇറാനിലെ ഫാത്ത് എയര്‍പോര്‍ട്ടിന് സമീപം വിമാനം തകര്‍ന്ന് 10 മരണം

Monday 14 January 2019 1:16 pm IST

ടെഹ്റാന്‍: ഇറാനില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇറാനിലെ ഫാത്ത് എയര്‍പോര്‍ട്ടിന് സമീപം ബോയിങ് 707 കിര്‍ഗിസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

കിര്‍ഗിസ്ഥാനിലെ ബിഷ്‌കേഗില്‍ നിന്ന് ടെഹ്റാനിലെ അല്‍ബോര്‍സ് പ്രവിശ്യയിലെ പായം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്ത വിമാനമാണ് തകര്‍ന്നത്.

പായം വിമാനത്താവളത്തില്‍ ലാന്റ് ചെയ്യേണ്ടിയിരുന്ന വിമാനം അബദ്ധത്തില്‍ പൈലറ്റ് ഫാത്ത് വിമാനത്താവളത്തില്‍ ലാന്റ് ചെയ്യാന്‍ ശ്രമിച്ചത് അപകടത്തിലേക്ക് വഴിവെക്കുകയായിരുന്നുവെന്നാണ് വിവരം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.